വടകര: സ്‌കൂൾ വിട്ട് വരുമ്പോൾ കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്‌ക്ക് മടക്കി നൽകിയ വിദ്യാർത്ഥിക്ക് അഭിനന്ദന പ്രവാഹം. വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ ആഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിഷേകിനാണ് സ്‌കൂൾ പരിസരത്തെ വീടിന് മുന്നിൽ നിന്ന് ആഭരണങ്ങളടങ്ങിയ കവർ കളഞ്ഞുകിട്ടിയത്. തുടർന്നത് വീട്ടിലെത്തി ബേക്കറി വ്യാപരിയായ അച്ഛൻ ടിട്ടി ചാണ്ടിക്ക് കൈമാറി.
തുടർന്ന് ടിട്ടി ചാൻണ്ടി വിവരം അഭിഷേകിന്റെ ക്ലാസ് ടീച്ചറെ അറിയിച്ചു.
വ്യാഴാഴ്ച സ്‌കൂൾ അസംബ്ലിയിൽ വെച്ച് സ്വർണം ഉടമസ്ഥന് കൈമാറി. തുടർന്നാണ് മാനേജ്മെന്റും സ്‌കൂൾ ജീവനക്കാരും ചേർന്ന് അഭിഷേകിനെ അഭിനന്ദിച്ചത്. സ്‌കൂൾ മാനേജർ കെ.കെ. ജനാർദനൻ ഉപഹാരം നൽകി. സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ, വൈസ് പ്രസിഡന്റ് പി.എം. മണിബാബു, പ്രിൻസിപ്പൽ എം. ഹരീന്ദ്രൻ, ഹെഡ്മാസ്റ്റർ ഇ.കെ. സുരേഷ്‌കുമാർ, സി. ഷിനി എന്നിവർ സംസാരിച്ചു. ഒഞ്ചിയം സ്വദീശിയായ അഭിഷേകും കുടുംബവും വീരഞ്ചേരിയിലാണ് താമസം. മാതാവ് ജീൻസി. എട്ടാം ക്ലാസ് വിദ്യാർത്ഥിനി അനുസൂസൻ സഹോദരയാണ്.