കോഴിക്കോട്: ഒരു വർഷത്തിലേറെയായി ഭാര്യയ്ക്ക് കാൻസർ ചികിത്സ നൽകാൻ പണത്തിനായി നെട്ടോട്ടമോടുന്ന കുടുംബനാഥനും ഒടുവിൽ കാൻസർ.കോഴിക്കോട് കോർപ്പറേഷനിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന നരിക്കുനി താഴത്ത് വേണു , ഭാര്യ ലത എന്നിവരാണ് കാൻസർ പിടിപെട്ട് ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വലയുന്നത്. ലത ഒരു വർഷമായി കാൻസറിന് ചികിത്സയിലാണ്. രണ്ട് മാസം മുമ്പാണ് വേണുവിനും കാൻസർ പിടിപെട്ട വിവരം അറിയുന്നത്. ചികിത്സാ സഹായത്തിനായി അഞ്ചാം വാർഡ് കൗൺസിലർ എൻ.പി പത്മനാഭൻ രക്ഷാധികാരിയായി നാട്ടുകാർ ചികിത്സാ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ പേരിൽ സിണ്ടിക്കേറ്റ് ബാങ്കിന്റെ കുണ്ടൂപറമ്പ് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ:44062010021594.ഐ.എഫ്.എസ് സി കോഡ്:എസ് വൈ.എൻ ബി 0004406.