മാനന്തവാടി: പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കിയതോടെ തുണി സഞ്ചികൾക്ക് ആവശ്യക്കാരേറുന്നു. തൃശ്ശിലേരി കേന്ദ്രമായി പ്രവർത്തിക്കുന്ന പവർലൂം വ്യത്യസ്തങ്ങളായ തുണി സഞ്ചികൾ നിർമ്മിച്ച് വിപണിയിലെത്തിക്കുകയാണ്. സ്ത്രീകൾ ഉപയോഗിക്കുന്ന പേഴ്സ് രൂപത്തിലുള്ള സഞ്ചി ഏറെ ശ്രദ്ധേയമാണ്. പേഴ്സിസിനുള്ളിൽ പ്രത്യേക രീതിയിൽ മടക്കിവെച്ച വി​ധത്തി​ലാണ് സഞ്ചി നിർമ്മിച്ചിരിക്കുന്നത്. പേഴ്സ് പൂർണ്ണമായും തുറന്ന് കഴിഞ്ഞാൽ 10 കിലോയോളം സാധനങ്ങൾ കൊണ്ട് പോകാനുള്ള സഞ്ചിയായി മാറും. സഞ്ചിയുടെ പുറം ഭാഗത്ത് തുന്നി ചേർത്തിട്ടുള്ള പോക്കറ്റിനുള്ളിൽ മൊബൈൽ ഉൾപ്പെടെയുള്ളവ സൂക്ഷിക്കാനും കഴിയും. 80 രൂപയാണ് പേഴ്സിന്റ് വില. വ്യത്യസ്ത വർണ്ണങ്ങളിലും വൈവിധ്യമാർന്ന രൂപങ്ങളി​ലും നിർമ്മിച്ചെടുത്ത വാനിറ്റി ബാഗുകളും സ്ത്രീകൾക്ക് ഏറെ ഉപകരപ്രദമാണ്. 20 രൂപ മുതൽ 200 രൂപ വരെയാണ് ബാഗുകളുടെ വില. പൂർണ്ണമായും പരുത്തി​തുണി​കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.