സുൽത്താൻ ബത്തേരി: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഡ്സ് ഫെസ്റ്റിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂൾ ചാമ്പ്യൻമാരായി. മൂന്ന് വേദികളിലായി പതിനാല് ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. കൽപ്പറ്റ, മേപ്പാടി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ ഭാഗമാക്കുക, അവരുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ അദീല അബ്ദുള്ള സമ്മാന വിതരണം നടത്തി.
സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ നടന്ന ബഡ്സ് ഫെസ്റ്റ് നഗരസഭ ചെയർമാൻ ടി. എൽ. സാബു ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ: ശാന്തി ജോർജ് മുഖ്യാതിഥിയായിരുന്നു. നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭൻകുമാർ അദ്ധ്യക്ഷത വഹിച്ചു.
ക്യാപ്ഷൻ 01 : കുടുംബശ്രീ ബഡ്സ് ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാന വിതരണം ജില്ലാ കളക്ടർ അദീല അബ്ദുള്ള ഐ.എ.എസ് നിർവ്വഹിക്കുന്നു.