കുറ്റ്യാടി: മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വേളം ഹയർ സെക്കൻഡറി സ്കൂൾ വോളിബോൾ അക്കാഡമിയുടെ വികസനത്തിന് ഫണ്ട് അനുവദിക്കുമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. അക്കാഡമിയുടെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഇന്റർ സ്‌കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ വേളം ഹയർ സെക്കൻഡറി ടീം അംഗങ്ങൾക്കും കായികദ്ധ്യാപകൻ പി.പി. മുഹമ്മദിനും കെ. മുരളീധരൻ ഉപഹാരം നൽകി.
പി.ടി.എ പ്രസിഡന്റ് ഒ.കെ. റിയാസ് അദ്ധ്യക്ഷത വഹിച്ചു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. അബ്ദുല്ല ട്രോഫികൾ വിതരണം ചെയ്തു. പ്രധാനദ്ധ്യാപകൻ എം.എം. ഹമീദ് റിപ്പോർട്ടവതരിപ്പിച്ചു. ഇന്ത്യൻ വോളിബോൾ കോച്ച് സണ്ണി ജോസഫ്, ഇന്ത്യൻ സീനിയർ പ്ലയർ ഷോൺ ടി. ജോൺ, സീനിയർ നാഷണൽ ഗോൾഡ് മെഡലിസ്റ്റ് അൻസബ് അഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മാനേജർ മുന്നൂൽ മമ്മു ഹാജി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം. രാജീവൻ, മദർ പി.ടി.എ പ്രസിഡന്റ് കെ.കെ. ഫാത്തിമ, പുത്തൂർ മുഹമ്മദലി, കെ.സി. ബാബു, സി. രാജീവൻ, ടി. ബഷീർ, ടി. ഷഫീദ്, വി.വി. അനിത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.ടി. അബ്ദുൾ ലത്തീഫ് സ്വാഗതവും കെ.പി. പവിത്രൻ നന്ദിയും പറഞ്ഞു.