കോഴിക്കോട് : സംഘ്പരിവാറും ഭരണകൂടവും ചേർന്ന് ഡൽഹിയിൽ നടത്തുന്ന ആസൂത്രിത മുസ്‌ലിം വംശഹത്യയെ തെരുവിൽ തുറന്നെതിർക്കുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ റഹീം ചേന്ദമംഗല്ലൂർ പറഞ്ഞു.

സംഘ് പരിവാറിന്റെ മുസ്‌ലിം വംശഹത്യ അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി നടത്തിയ റെയിൽവേ സ്റ്റേഷൻ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രക്ഷോകരെ റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അസ്ലഹ് കകക്കോടി, സംസ്ഥാന ക്യാമ്പസ്‌ സമിതി അംഗം നഹ്‌ല, ജില്ലാ വൈസ് പ്രസിഡന്റ്‌ നുജെം പി കെ, ഷാഹിൻ നരിക്കുനി എന്നിവർ സംസാരിച്ചു. മുനീബ് കെ കെ, സമീഹ ബാഫഖി, ഹാദിയ സി ടി, സഈദ് ടികെ, റഈസ് കുണ്ടുങ്ങൽ, അഷിക ഷിറിൻ, അബ്ദുൽവാഹിദ്‌ എന്നിവർ നേതൃത്വം നൽകി.