photo

നന്മണ്ട: നമ്മുടെ നാട്ടിൽ കുടുംബങ്ങളെ വഴിയാധാരമാക്കുന്നത് ലഹരി ഉപയോഗമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എക്സൈസ് വകുപ്പും നന്മണ്ട ഗ്രാമ പഞ്ചായത്ത് വായനശാലയും വിമുക്തി പരിപാടിയുടെ 90 ദിവസത്തെ തീവ്രയഞ്ജ പരിപാടിയുടെ എലത്തൂർ നിയോജക മണ്ഡലത്തിലെ സമാപന പരിപാടി നന്മണ്ട 13ൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജു അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ എം. സുഗുണൻ, തലക്കുളത്തൂർ പ്രസിഡന്റ് പി. പ്രകാശൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ആറാങ്കോട്ട്, ചേളന്നുർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർമാൻ എം. ഗംഗാധരൻ സി.ഡി.എസ് സുനിത, ഗ്രാമപഞ്ചായത്ത് അംഗം വി.കെ. നിത്യ കല, കെ.എം. ബൈജു എന്നിവർ സംസാരിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന മുഖ്യാതിഥിയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ അവതരിപ്പിച്ച നാടൻപാട്ട് രാജീവ് മേമുണ്ടയുടെ മാജിക് ഷോ എന്നിവയും നടന്നു.