മുക്കം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അഡ്വ.പി.ശങ്കരന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. മുക്കം എസ് കെ പാർക്കിൽ ചേർന്ന അനുശോചന യോഗത്തിൽ ടി.ടി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു, വേണു കല്ലുരുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ബി.പി റഷീദ്, പി. ഗഫൂർ കല്ലുരുട്ടി, പി.പ്രേമൻ, എ.എം അബ്ദുള്ള, റഫീഖ് മാളിക, മുക്കം വിജയൻ, കെ മോഹനൻ, അബ്ദുചാലിൽ എന്നിവർ സംസാരിച്ചു. തിരുവമ്പാടിയിൽ നടന്ന അനുശോചന യോഗത്തിൽ ബാബു പൈക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സി ഗണേശ് ബാബു, അബ്രഹാം മാനുവൽ, ടോമി കൊന്നക്കൽ, കെ.എ അബ്ദുറഹ്‌മാൻ, ജോയ് മ്ലാക്കുഴി, എ കെ മുഹമ്മദ്, ഹനീഫ, മറിയാമ്മ ബാബു എന്നിവർ സംസാരിച്ചു.