സുൽത്താൻ ബത്തേരി: ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി 21 കോടി രൂപയുടെ വാർഷിക പദ്ധതി നഗരസഭ തയ്യാറാക്കി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ വികസന സെമിനാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിർവ്വഹിച്ചു. 21,40,64800 രൂപയുടെ വാർഷിക പദ്ധതിയാണ് നഗരസഭ തയാറാക്കിയിട്ടുളളത്.
പശ്ചാത്തല മേഖല, ഉത്പാദന മേഖല, സേവന മേഖല, ഹരിത കേരള പദ്ധതികൾ, വനിത ഘടക പദ്ധതി, കുട്ടികൾ, ഭിശേഷിയുളളവർ, ഭിന്ന ലിംഗക്കാർ, വയോജനങ്ങൾ, പട്ടികജാതി ഉപ പദ്ധതി, പട്ടികവർഗ ഉപ പദ്ധതി, കേന്ദ്രാവിഷ്‌കൃതം, മറ്റുളളവ എന്നിവയിലാണ് തുക വകയിരുത്തിയത്.
നഗരസഭാ ചെയർമാൻ ടി.എൽ സാബു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ ചെയർമാൻ സി.കെ.സഹദേവൻ വിശദീകരണം നടത്തി. നഗരസഭാ സ്ഥിരം സമതി അദ്ധ്യക്ഷന്മാരായ ബാബു അബ്ദുൾറഹിമാൻ, പി.കെ.സുമതി, എൽസി പൗലോസ്, കൗസിലർമാരായ എൻ.എം.വിജയൻ, പി.പി.അയൂബ്, ഷബീർ അഹമ്മദ്, ടി.കെ.രമേഷ്, ജയപ്രകാശ് തേലമ്പറ്റ, നഗരസഭാ സെക്രട്ടറി എൻ.കെ അലി അസ്ഹർ, എഞ്ചിനീയർ കെ.മുനവർ, സൂപ്രണ്ട് ജേക്കബ് ജോർജ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പ്രൊഫ.തോമസ് തേവര, പ്രൊഫ.കെ.ബാലഗോപാലൻ, കുര്യാക്കോസ് ആന്റണി പനച്ചിപ്പുറം, ദുരന്ത നിവാരണ സമിതി കോ-ഓർഡിനേറ്റർ പി.രാമചന്ദ്രൻഎന്നിവർ പ്രസംഗിച്ചു.
ഫോട്ടോ
സുൽത്താൻ ബത്തേരി നഗരസഭ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യുന്നു.
ജീവനി പദ്ധതി ഉദ്ഘാടനം ചെയ്തു
സുൽത്താൻ ബത്തേരി: നഗരസഭയുടെയും ബത്തേരി കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ 'ജീവനി പദ്ധതി' പ്രകാരം നഗരസഭയിലെ മുഴുവൻ വീടുകളിലേക്കുമുളള പച്ചക്കറിതൈ വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചു. വിത്തിനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കർഷകരിൽ നിന്ന് സംഭരിക്കുന്ന വിത്തുപെട്ടി ഉദ്ഘാടനം ചെയ്തു.
വിവിധ ഇനം കിഴങ്ങ് വർഗങ്ങൾ, വാഴക്കന്ന്, മഞ്ഞളിന്റെ വിവിധ ഇനങ്ങൾ തുടങ്ങിയവ കർഷകർക്ക് കൈമാറി. 'കൃഷിയും ആരോഗ്യവും' എന്ന വിഷയത്തിൽ ഡോ.ജിതേന്ദ്രനാഥ് ക്ലാസെടുത്തു. നഗരസഭ ചെയർമാൻ ടി.എൽ സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.കെ.സഹദേവൻ, ബാബു അബ്ദുൾ റഹിമാൻ, പി.കെ.സുമതി, എൽസി പൗലോസ്, കൃഷി ഓഫീസർ ടി.എസ്.സുമിന, അസി.ഡയറക്ടർ സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
ബത്തേരി നഗരയുടെ ജീവനി പദ്ധതി ചെയർമാൻ ടി.എൽ സാബു ഉദ്ഘാടനം ചെയ്യുന്നു.