കോഴിക്കോട്: അരീക്കാട് ഉള്ളാട്ടിൽ വിജയമാധവൻ (64) നിര്യാതനായി. മാതൃഭൂമി ജീവനക്കാരനായിരുന്നു.
പരേതരായ മാധവ മേനോന്റെയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: വിലാസിനി (തങ്കം). മക്കൾ: വിജയാനന്ദ് (മാതൃഭൂമി, ആലപ്പുഴ), വിജയലക്ഷ്മി ( മലബാർ ഗ്രൂപ്പ്). മരുമക്കൾ: രജീഷ് (അഡ്വടൈസ്മെന്റ് മാനേജർ, കേരളകൗമുദി, കോഴിക്കോട്), ഗോപിക. സഹോദരങ്ങൾ: നാരായണൻകുട്ടി, പരേതരായ പത്മാവതി, ഭാഗീരഥി. സഞ്ചയനം ഞായറാഴ്ച.