cds

വടകര: അഴിയൂർ ഹെൽത്ത് സെന്റർ കേന്ദ്രമാക്കി അനുവദിച്ച 108 ആംബുലൻസിന്റെ ഉദ്ഘാടനം മാർച്ച് നാലിന് രാവിലെ 9.30 ന് നടക്കും. അത്യാഹിതം സംഭവിക്കുമ്പോൾ കേരള എമർജൻസി മെഡിക്കൽ സർവിസിന് കീഴിലുള്ള ഈ ആംബുലൻസിന്റെ തേടാം. ടോൾ ഫ്രീ നമ്പറായ 108 ൽ വിളിച്ചാൽ മതി. നിലവിൽ 12 മണിക്കൂറാണ് സേവനം.
സേവനസമയം 24 മണിക്കൂറാക്കി ഉയർത്തണമെന്ന് ആശുപത്രി വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ അദ്ധ്യക്ഷനായിരുന്നു. ഡോ. കെ.കെ. അബ്ദുൾ നസീർ, ജസ്മിന കല്ലേരി, ഇ.ടി. അയ്യൂബ്, പി. ശ്രീധരൻ, പി.രാഘവൻ, പ്രദീപ് ചോമ്പാല, ടി.ടി. പത്മനാഭൻ, കെ.എ. സുരേന്ദ്രൻ, മുബാസ് കല്ലേരി, കെ. അൻവർ ഹാജി, ശുഭ മുരളീധൻ, കെ.കെ. രാജൻ, പി.എം. അശോകൻ, റീന രയരോത്ത്, പി.കെ. ബിനീഷ് എന്നിവർ സംസാരിച്ചു.