cali-uni

മൂല്യനിർണയ ക്യാമ്പ്

26ന് തുടങ്ങി 29ന് അവസാനിച്ച അഞ്ചാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) യു.ജി മൂല്യനിർണയ ക്യാമ്പുകളിലെ അദ്ധ്യാപകർ അടുത്ത പ്രവൃത്തി ദിവസങ്ങളിൽ കോളേജുകളിൽ ഹാജരാകണം. മൂല്യനിർണയം പൂർത്തീകരിക്കാത്ത ക്യാമ്പുകൾ മാർച്ച് രണ്ട്, മൂന്ന് തിയതികളിലേക്ക് കൂടി നീട്ടിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

ഇ-ഗ്രാൻഡ് കൈപ്പറ്റണം
കാലിക്കറ്റ് സർവകലാശാലാ എൻജിനിയറിംഗ് കോളേജിലെ (ഐ.ഇ.ടി) 2009 മുതൽ 2016 വരെയുള്ള വർഷങ്ങളിലെ (എസ്.സി/ഒ.ഇ.സി/എസ്.ഇ.ബി.സി/ഒ.ബി.സി/ജനറൽ) ഇ-ഗ്രാൻഡ് തുക കൈപ്പറ്റാത്ത ബി.ടെക് വിദ്യാർത്ഥികൾ തിരിച്ചറിയൽ രേഖയുമായി മേയ് 30നകം കോളേജ് ഓഫീസിൽ ഹാജരായി തുക കൈപ്പറ്റണം. അല്ലാത്ത പക്ഷം തുക ഇനി ഒരു അറിയിപ്പില്ലാതെ സർക്കാരിലേക്ക് തിരിച്ചടക്കും. ഫോൺ: 0494-2400223, 9995999208.

പരീക്ഷ അപേക്ഷ
രണ്ടാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.ബി.എ/എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ/എം.ലിബ്.ഐ.എസ്.സി/എം.സി.ജെ/എം.ടി.എ (സി.സി.എസ്.എസ്-2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ മാർച്ച് 11 വരെയും 170 രൂപ പിഴയോടെ മാർച്ച് 12 വരെയും ഫീസടച്ച് മാർച്ച് 13 വരെ രജിസ്റ്റർ ചെയ്യാം.

അവസാന വർഷ അദീബെ ഫാസിൽ (2007 സിലബസ്) റഗുലർ പരീക്ഷക്ക് ഫീസ് പിഴകൂടാതെ മാർച്ച് 11 വരെയും 170 രൂപ പിഴയോടെ മാർച്ച് 13 വരെയും ഓൺലൈനായി അടച്ച് സാധാരണ ഫോമിൽ അപേക്ഷ സമർപ്പിക്കണം. 2018 ഏപ്രിലിലോ അതിന് മുമ്പോ അദീബെ ഫാസിൽ പ്രിലിമിനറി പരീക്ഷ പാസായവർ അപേക്ഷിച്ചാൽ മതി.

പരീക്ഷ
നാലാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ലിയു/എം.സി.ജെ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (സി.യു.സി.എസ്.എസ്, 2016 മുതൽ പ്രവേശനം) പരീക്ഷ മാർച്ച് 25ന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ ബി.ടെക്/പാർട്ട്ടൈം ബി.ടെക് (2009 സ്‌കീം) സപ്ലിമെന്ററി പരീക്ഷ മാർച്ച് 16ന് ആരംഭിക്കും.

കാലിക്കറ്റ് സർവകലാശാല അഞ്ചാം സെമസ്റ്റർ ബി.ടെക് (2014 സ്‌കീം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് 16ന് ആരംഭിക്കും.

മൂന്നാം സെമസ്റ്റർ ബി.ആർക് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് 16ന് ആരംഭിക്കും.

പരീക്ഷയിൽ മാറ്റം
മാർച്ച് രണ്ടിന് നടത്താനിരുന്ന സർവകലാശാലാ പഠനവകുപ്പുകളിലെയും ചിറ്റൂർ ഗവൺമെന്റ് കോളേജിലെയും ഒന്നാം സെമസ്റ്റർ എം.ഫിൽ (2019 പ്രവേശനം) റഗുലർ, സർവകലാശാലാ കെമിസ്ട്രി, വിമൺ സ്റ്റഡീസ് പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.ഫിൽ (2017, 2018 പ്രവേശനം) സപ്ലിമെന്ററി പരീക്ഷ മാർച്ച് ഒമ്പതിലേക്ക് മാറ്റി.

ബി.വോക് പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ജേണലിസം പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ആറ്, ഏഴ് തീയതികളിൽ നടക്കും.

പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബി.എ/ബി.എ അഫ്സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് പത്ത് വരെ അപേക്ഷിക്കാം.