mora

കോഴിക്കോട്: കോടതി വിധിയിൽ വരെ ഭരണകൂടം സ്വാധീനിക്കുന്ന അവസ്ഥയിൽ രാജ്യമെത്തി നിൽക്കുകയാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

മൊറാർജി ദേശായി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ടൗൺഹാളിൽ സംഘടിപ്പിച്ച മൊറാർജി ദേശായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനെ എല്ലാ ഭരണകൂട സ്ഥാപനങ്ങളും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സന്ദർഭങ്ങളിലാണ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പ്രസക്തി നാം ഓർത്ത് പോകുന്നത്. ഇതിനെതിരെ ഒരു പ്രസ്ഥാനം തന്നെ ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു.

ജനതാദൾ(എസ് ) ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ. ലോഹ്യ അദ്ധ്യക്ഷത വഹിച്ചു. എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ. നാണു എം.എൽ.എ, ജോർജ് തോമസ്, മനയത്ത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. അനുസ്മരണ സമിതി ചെയർമാൻ അസീസ് മണലൊടി സ്വാഗതവും ജനറൽ കൺവീനർ നന്ദിയും പറഞ്ഞു.