k-surendran

കോഴിക്കോട്: ഇടതു വലതു മുന്നണികൾ എന്നും വേട്ടക്കാർക്കൊപ്പമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. മാറാട്ടെ ബലിദാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാട് കൂട്ടക്കൊല നടന്നപ്പോൾ കോൺഗ്രസും സി.പി.എമ്മും വേട്ടക്കാരെ സഹായിക്കുകയായിരുന്നു.

ഒരു ജനവിഭാഗത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് അന്ന് നടന്നത്. കേരളം മാറി മാറി ഭരിച്ച മുന്നണികൾ ഭൂരിപക്ഷ സമൂഹത്തെ അവഗണിക്കുകയായിരുന്നു. ന്യൂനപക്ഷ വർഗീയതയെ താലോലിക്കുന്ന ഇടതു വലതു മുന്നണികൾക്കെതിരായ പോരാട്ടം ശക്തമാക്കും അദ്ദേഹം പറഞ്ഞു.
ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി.കെ. സജീവൻ, മുൻ ജില്ലാ പ്രസിഡന്റുമാരായ പി. രഘുനാഥ്, ടി.പി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മാറാട് അരയസമാജം ഓഫീസിലെത്തിയ കെ. സുരേന്ദ്രനെ കാരണവർ കെ. ദാസൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു.