കോഴിക്കോട്: ഭവന രഹിതരായവർക്ക് വീട്‌ നൽകുകയാണ്‌ ലക്ഷ്യമെന്ന്‌ കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. കോർപറേഷൻ ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിലെ 1164 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ടാഗോർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 3640 പേർ വീടിന്‌ അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി മേയർ മീരാദർശക്‌ അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.സി. രാജൻ, അനിതാ രാജൻ, കെ.വി. ബാബുരാജ്‌, ടി.വി. ലളിതപ്രഭ, എം.സി. അനിൽകുമാർ, ആശാ ശശാങ്കൻ, എം. രാധാകൃഷ്‌ണൻ, പി.എം. സുരേഷ്‌ ബാബു, കൗൺസിലർമാരായ നമ്പിടി നാരായണൻ, സി. അബ്ദുറഹ്മാൻ, പൊറ്റങ്ങാടി കിഷൻ ചന്ദ്‌, എൻ.പി. പത്മനാഭൻ, കുടുംബശ്രീ ചെയർപേഴ്സൺമാരായ ഒ. രജിത, ടി.കെ. ഗീത, എൻ. ജയശീല എന്നിവർ സംസാരിച്ചു. കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്‌ സ്വാഗതവും കുടുംബശ്രീ പ്രൊജക്ട്‌ ഓഫീസർ ടി.കെ. പ്രകാശൻ നന്ദിയും പറഞ്ഞു.