missing

വടകര: കർണാടക സ്വദേശികളായ അമ്മയേയും മകളേയും കാണ്മാനില്ലെന്നു പരാതി. ഓർക്കാട്ടേരിയിൽ താമസിക്കുന്ന ഭാഗ്യ (36), മകൾ അഞ്ജലി (16) എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഭാഗ്യയുടെ രണ്ടാം ഭർത്താവ് ചന്ദ്രന്റെ കൂടെ ഓർക്കാട്ടേരി തോട്ടുങ്ങലിലാണ് ഇവർ താമസം. ഇന്നലെ ഉയോടെയാണ് ഇരുവരേയും കാണാതായതെന്നു ചന്ദ്രൻ എടച്ചേരി പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചുവന്ന പൂക്കളുള്ള സാരിയും ബ്ലൗസുമാണ് ഭാഗ്യയുടെ വേഷം. കറുപ്പ് നിറം, നീണ്ട് മെലിഞ്ഞ ശരീര പ്രകൃതം. ഇരു നിറമുള്ള അഞ്ജലി ചൂരിദാറാണ് ധരിച്ചിരിക്കുന്നത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0496 2547022, 9497980777 എന്നീ നമ്പറുകളിൽ ഏതിലെങ്കിലും ബന്ധപ്പെടണമെന്ന് എടച്ചേരി പൊലിസ് അറിയിച്ചു.