കോഴിക്കോട്: ആർദ്രം മിഷനും ആരോഗ്യമേഖലയിലെ മറ്റു പ്രവർത്തനങ്ങളുംലാം ആരോഗ്യമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്കായി രൂപീകരിച്ചതാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പെരുമണ്ണ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആരോഗ്യമേഖല മെച്ചപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായിരുന്നു.
ആർദ്രം പദ്ധതിയുടെ ഭാഗമായാണ് പെരുമണ്ണ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിയത്. ഇനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറു വരെ ഒ.പി പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുനിത, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത, ജില്ലാ പഞ്ചായത്ത് അംഗം സി. ഉഷ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ശോഭന കുമാരി, കുമ്മങ്ങൽ അഹമ്മദ്, ഉഷാ കുമാരി കരിയാട്ട്, കുന്ദമംഗലം ബ്ലോക്ക് അംഗങ്ങളായ ആമിനാബി, രാജീവ് പെരുമൺപുറ, വാർഡ് അംഗം ബീന കേട്ടായി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ എ. നവീൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.ആർ. രാധിക, പെരുമണ്ണ മെഡിക്കൽ ഓഫീസർ ഡോ. പി. വ്രജേഷ് തുടങ്ങിയവർ പങ്കെടുത്തു.