തെക്കുംതല: ശ്രീഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ വൈകിട്ട് ആറിന് ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്‌ണൻ നമ്പൂതിരിയുടെയും, മേൽശാന്തി ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. വൈകിട്ട് 6.30ന് ദീപാരാധന, ഭജന. രാത്രി ഏഴിന് വയലിൻ സോളോ. നാലിന് പുലർച്ചെ ആറു മുതൽ പുരാണപാരായണം. വൈകിട്ട് 6.30ന് ദീപാരാധന. അഞ്ചിന് രാവിലെ ഒൻപതു മുതൽ ഉത്സവബലി. 11ന് ഉത്സവബലിദർശനം. വലിയകാണിക്ക. 11.30 മുതൽ പ്രസാദമൂട്ട്. വൈകിട്ട് 6.30ന് ദീപാരാധന. ഭജന. വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ. ആറിന് ഉച്ചയ്‌ക്ക് 11.30ന് മഹാപ്രസാദമൂട്ട്. വൈകിട്ട് ആറര മുതൽ ദീപാരാധന. ഏഴു മുതൽ നൃത്തനാടകം. ഫെബ്രുവരി ഏഴിന് പള്ളിവേട്ട ദിവസം രാവിലെ ഒൻപതിന് ശ്രീബലി. വൈകിട്ട് 5.30ന് കാഴ്‌ചശ്രീബലി. രാത്രി 12ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്. എട്ടിന് രാവിലെ 9.30ന് നാരായണീയപാരായണം. 11ന് മഹാപ്രസാദമൂട്ട്. ഉച്ചയ്‌ക്ക് രണ്ടിന് ആറാട്ട് കടവിലേയ്‌ക്കു എഴുന്നള്ളിപ്പ്. വൈകിട്ട് 6.30ന് തിരുആറാട്ട്. വൈകിട്ട് ഏഴിന് ആറാട്ട്കടവിൽ നിന്നും തിരിച്ചെഴുന്നെള്ളത്ത്. രാത്രി ഒൻപതിന് ആറാട്ട് എതിരേൽപ്പ്. വലിയകാണിക്ക. രാത്രി 12ന് കൊടിയിറക്ക്. ആറാട്ട് കലശം.