കോട്ടയം : വെളിച്ചെണ്ണയിലെ മായം പുത്തൻ കാര്യമല്ല. പല പേരുകളിൽ വ്യാജൻമാർ വിപണിയിൽ വിലസുമ്പോൾ ഉപഭോക്താക്കളും ആകെ ആശയക്കുഴപ്പത്തിലാണ്. കർശനമായ പരിശോധനകളാണ് ഇത് തടയാനുള്ള ഏക മാർഗ്ഗം. പരാതി ഉയരുമ്പോൾ അധികൃതർ പരിശോധന നടത്താറുണ്ട്. പല വമ്പന്മാർ കുരുങ്ങുകയും ചെയ്യും. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഒരു പുത്തൻ പേരിൽ അവർ രംഗത്തെത്തുമെന്നതാണ് കുഴയ്ക്കുന്ന കാര്യം. എങ്കിലും ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്ന ഒരാേ പരിശോധനയും ആയിരങ്ങളുടെ ആരോഗ്യമാണ് സംരക്ഷിക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ

42 ബ്രാന്റുകൾ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വേണ്ടത്ര ഗുണമേന്മയില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 42 ബ്രാന്റുകൾ നിരോധിക്കുകയും തുടർന്ന് വിപണിയിലെത്തുന്നത് തടയാനായി തുടർപരിശോധനകൾ നടത്താനും ഫുഡ്‌സേഫ്റ്റി കമ്മിഷണർ ഉത്തരവിടുകയും ചെയ്തു.

നിരോധിച്ച വ്യാജ ബ്രാന്റുകൾ

പ്യുർ റോട്ടറി കോക്കനട്ട് ഓയിൽ, കേര പവിത്രം കോക്കനട്ട് ഓയിൽ, കേര ക്രിസ്റ്റൽ കോക്കനട്ട് ഓയിൽ, കേര തൃപ്തി കോക്കനട്ട് ഓയിൽ, താര കോക്കനട്ട് ഓയിൽ, കേര ലീഫ് കോക്കനട്ട് ഓയിൽ, കോകോ ലൈക് കോക്കനട്ട് ഓയിൽ, കേര തീരം കോക്കനട്ട് ഓയിൽ, കേരൾ ഡ്രോപ് കോക്കനട്ട് ഓയിൽ, റാന്നി ഓയിൽ മിൽ ചങ്ങനാശേരി, സ്വദേശി ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണ കട്ടപ്പന, എജെ ആന്റ് സൺസ് തൃശൂർ, എംസിസി പ്യുർ, കോക്കനട്ട്, കേര സ്വർണ്ണം, കേര കെയർ ഡബിൾ ഫിൽട്ടേർഡ് കോക്കനട്ട് ഓയിൽ, കേര രുചി കോക്കനട്ട് ഓയിൽ, കേരവിത പ്യുർ കോക്കനട്ട് ഓയിൽ, കേര സിൽവർ കോക്കനട്ട് ഓയിൽ, എം.കെ.എസ് ഓയിൽ ട്രേഡേഴ്സ് എറണാകുളം, മദർ ടച്ച് കോക്കനട്ട് ഓയിൽ, പി.എസ്.കെ കോക്കനട്ട് ഓയിൽ, കേരൾ ഡ്രോപ് ലൈവ് ഹെൽത്തി ആന്റ് വൈസ് കോകനട്ട് ഓയിൽ, കോകോ ഹരിതം കോക്കനട്ട് ഓയിൽ, സെൻട്രൽ ട്രേഡിങ് കമ്പനി കൈതക്കാട് പട്ടിമറ്റം, കോകോലാന്റ് കോക്കനട്ട് ഓയിൽ, കേര സൺ കോക്കനട്ട് ഓയിൽ, സൂര്യ കോക്കനട്ട് ഓയിൽ, ആയില്യം കോക്കനട്ട് ഓയിൽ, സൗഭാഗ്യ കോക്കനട്ട് ഓയിൽ, വള്ളുവനാട് കോക്കനട്ട് ഓയിൽ, സുരഭി കോക്കനട്ട് ഓയിൽ, കൈരളി കോക്കനട്ട് ഓയിൽ, കേര തീരം കോക്കനട്ട് ഓയിൽ, കേര ക്രിസ്റ്റൽ കോക്കനട്ട് ഓയിൽ, എവർഗ്രീൻ കോക്കനട്ട് ഓയിൽ, കെ.പി.എസ് ഗോൾഡ് കോക്കനട്ട് ഓയിൽ, മെമ്മറീസ് 94 കോക്കനട്ട് ഓയിൽ, സീടീസ് കൈരളി ഗോൾഡ് കോക്കനട്ട് ഓയിൽ, ഗ്രീൻ ലൈക് കോക്കനട്ട് ഓയിൽ, കേര സൺ കോക്കനട്ട് ഓയിൽ, പ്രീമിയം കോക്കനട്ട് ഓയിൽ.