asha

കോട്ടയം: ആർ. ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഡോ.വി.ആശാലത രചിച്ച ശ്രീനാരായണ ഗുരു വ്യക്തിയും സന്ദേശവും ജീവചരിത്രങ്ങളെ ആസ്പദമാക്കി ഒരു പഠനം എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച നടത്തി. എസ്.പി.സി.എസ് എഡിറ്റർ മുഞ്ഞിനാട് പത്മകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ആർ. ശങ്കർ സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ്. സാബു അദ്ധ്യക്ഷത വഹിച്ചു. കൈനകരി ഷാജി പുസ്തകാവതരണം നടത്തി. ബിജി കുര്യൻ, എൻ.പി. പ്രദീപ് കുമാർ, ഇ.എം. സോമനഥൻ, പി.കെ. ചിത്രഭാനു, ജി. ശ്രീകുമാർ, എം.ബി. സുകുമാരൻ നായർ, എം.കെ.ശശിയപ്പൻ, അഡ്വ.വി.വി പ്രഭ, ഡോ.വി.ആശാലത തുടങ്ങിയവർ പ്രസംഗിച്ചു.