വൈക്കം : വിദ്യാഭ്യാസത്തെ രാഷ്ട്രീയവൽക്കരിക്കുന്ന നിലപാടുകളും സ്വാർത്ഥതാൽപ്പര്യങ്ങളും കേരളമെന്നും അഭിമാനപൂർവ്വം കാത്തുസൂക്ഷിച്ചിരുന്ന വിദ്യാഭ്യാസത്തിന്റെ മേന്മ നഷ്ടപ്പെടുത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. പറഞ്ഞു.
കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ കോട്ടയം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകർ സമൂഹത്തിന് മാതൃകയാകുന്നതിനോടൊപ്പം വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റി കാത്തുസൂക്ഷിക്കുവാനും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി. വി. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സാബു മാത്യു, ജില്ലാ സെക്രട്ടറി വി. പ്രദീപ് കുമാർ, പി. ജെ. ആൻസി, ജോൺസൺ സി. ജോസഫ്, എം. സി. സ്‌കറിയ, കെ. ടി. അനിൽകുമാർ, പി. ആർ. ശ്രീകുമാർ, സ്റ്റാൻലി ജോർജ്ജ്, കെ. സി. ജോൺസൺ, ജേക്കബ് ചെറിയാൻ, ലേഖ ആർ. പിള്ള, എബ്രഹാം ഫിലിപ്പ്, ആർ. രാജേഷ്, പി. പ്രദീപ്, സ്റ്റീഫൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.