വൈക്കം : മൂത്തേടത്തുകാവ് ദൈവത്തറ ധർമ്മ ദൈവ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികത്തിന്റെയും മകരഭരണി ഉത്സവത്തിന്റെയും ഭാഗമായി ദേവിക്ക് പ്രത്യേകം കളമെഴുത്തും പാട്ടും നടത്തി.
ശ്രീകോവിൽ നടയ്ക്കു മുന്നിൽ ദാരിക നിഗ്രഹം കഴിഞ്ഞ് ഭദ്റകാളി വേതാളത്തിന്റെ പുറത്ത് വരുന്ന സന്ദർഭമാണ് വർണ്ണചാതുരിയോടെ കളം വരച്ചത്. ദീപം തെളിയിച്ച് കളമെഴുത്തും പാട്ടും നടത്തി. തന്ത്റി ഭദ്റേശ്വൻ, ക്ഷേത്രം മേൽശാന്തിമാരായ സന്തോഷ്, ദേവരാജൻ എന്നിവർ കാർമ്മികരായി. ക്ഷേത്രം പ്രസിഡന്റ് ശിവരാമൻ, സെക്രട്ടറി കെ. സി. വിനുകുമാർ, പരമേശ്വരൻ, കെ. എം. സന്തോഷ്, കെ. എം. രാജേഷ്, വെളിച്ചപ്പാട് ഹരിഹരൻ, വിശ്വംഭരൻ, റെജി, രഘുവരൻ, തങ്കച്ചൻ, ജമീല ബാഹുലേയൻ, സിമി അംബുജാക്ഷൻ എന്നിവർ നേതൃത്വം നൽകി.