അപേക്ഷ തീയതി നീട്ടി
ഒന്നും മൂന്നും സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി സീപാസ്) പരീക്ഷകൾക്ക് പിഴയില്ലാതെ 3 വരെയും 525 രൂപ പിഴയോടെ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ 5 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (റഗുലർ2018 അഡ്മിഷൻ/സപ്ലിമെന്ററി 2013 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (2017 അഡ്മിഷൻ റഗുലർ/2013 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.