അടിമാലി: ആയിരമേക്കർ കൈവല്യാനന്ദപുരം സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം രണ്ടാ ദിനം പിന്നിട്ടു. ഇന്നലെ നടന്ന നരസിംഹ മന്ത്രാർച്ചന പൂജയിൽ നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു. യജ്ഞം അഞ്ചിന് സമാപിക്കും. സപ്താഹത്തിന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ ഭാഗവത പാരായണത്തിന് ശേഷം ശ്രീരാമ അവതാരവും ശ്രീകൃഷ്ണ അവതാരവും നടക്കും. യജ്ഞത്തിന്റെ ഭാഗമായി എല്ലാ ദിവസവും ക്ഷേത്രത്തിൽ മഹാപ്രസാദമൂട്ടും അത്താഴ സദ്യയും നടക്കും. ഓരോ ദിവസവും ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ സജ്ജമാക്കിയിട്ടുണ്ട്. യജ്ഞത്തിന്റെ അഞ്ചാം ദിനമായ ചൊവ്വാഴ്ച രാവിലെ രുഗ്മണി സ്വയംവരഘോഷയാത്രയും അവസാന ദിനമായ വ്യാഴാഴ്ച അവഭ്യതസ്‌നാനഘോഷയാത്രയും നടക്കും. ക്ഷേത്രം മേൽശാന്തി അമൽ, ക്ഷേത്രം ഭാരവാഹികളായ ഇ.എം. ശശി, പി.ആർ. വിനോദ്, പി.എൻ. വിജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് യജ്ഞം പുരോഗമിക്കുന്നത്‌.