ജനുവരി: 1

വാഗമണ്ണിൽ നിന്ന് മടങ്ങിയ യുവാക്കളുടെ സംഘം സഞ്ചരിച്ച ബൈക്ക് ഭരണങ്ങാനം ഇടമറ്റം റോഡിൽ വിലങ്ങുപാറയിൽ കാറുമായി കൂട്ടിയിടിച്ച് പുതുപ്പള്ളി എള്ളുകാലാ മാടയ്ക്കൽ രാധാകൃഷ്ണന്റെ മകൻ എം.ആർ വിഷ്ണു (22) മരിച്ചു.
വൈക്കത്ത് ബൈക്ക് കൈവരിയിലിടിച്ച് കാരയിൽ മഠത്തിപ്പറമ്പിൽ ബൈജുവിന്റെ മകൻ അതുൽ കൃഷ്ണ (15) മരിച്ചു.
ജനുവരി 2
കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ പാലപ്ര കിഴക്കേതിൽ രാജേന്ദ്രൻ നായർ (ടി.ജി.ഷാജി 53)
ജനുവരി 3
ചിങ്ങവനം പുത്തൻപാലത്തിന് സമീപം പുലർച്ചെ 1.30-ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പാലക്കാട് നെന്മാറ പെരുമ്പറയിൽ പി.എസ്.അനൂപ്(26)
ജനുവരി 6
1.ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം സ്‌കൂട്ടറിലിടിച്ച് ആന്ധ്ര അനന്തപൂര് ജില്ലയിലെ റായ്ദുർഗ് സ്വദേശി ജിൻഡേ രാജു(40), ലോട്ടറിവില്പ്പനക്കാരനായ കടനാട് കല്ലറയ്ക്കൽ താഴെ രാജു(40)
2.ചങ്ങനാശേരി നാലുകോടിയിൽ ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ നാലുകോടി ഉൾപ്രക്കാട്ട് മാത്യു ആന്റണി (സണ്ണിച്ചൻ 60).
3.അമിത വേഗത്തിലെത്തിയ മിനി ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മണിമല ചെറുവള്ളി വട്ടവരമ്പ് അപ്രേം ചാക്കോ (കൊച്ചായൻ 75)
4.വൈക്കം ഉല്ലലയ്ക്ക് സമീപം പിക്കപ്പ് വാൻ ഇടിച്ച് തോട്ടകം കട്ടത്തറ വീട്ടിൽ തോമസ് (58)
ജനുവരി 7
1.വൈക്കത്ത് കാറിൽ സ്വകാര്യ ബസ് ഇടിച്ച് ഒരു കുടുംബത്തിലെ 4 പേർ
2.പള്ളത്ത് ബൈക്കിടിച്ചു വീണ ഉലഹന്നാൻ ലോറി കയറി മരിച്ചു
ജനുവരി 8
1.വൈക്കത്ത് സൈക്കിൾ യാത്രക്കാരനായ ഗോപിനാഥൻ കെ.എസ്.ആർ.ടി.സി ബസിടിച്ചു മരിച്ചു.
2.കുറിച്ചിയിൽ ബൈക്കിടിച്ച് ശാന്തമ്മ മരിച്ചു
ജനുവരി 9
1.ചങ്ങനാശേരിയിൽ നിറുത്തിയിട്ടിരുന്ന ട്രെയിലറിന് മുന്നിൽ കാറിടിച്ച് റാന്നി ഐത്തല മൂഴിപ്പെടുമേട്ട് മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി(72)
2.പാലാ തൊടുപുഴ റോഡിൽ മാനത്തൂരിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ കൃഷ്ണൻ നായർ
ജനുവരി 12
തുരുത്തിയിൽ കാറും ജീപ്പും കൂട്ടിയിടിച്ച് ദമ്പതികൾ
ജനുവരി 13
തലയോലപ്പറമ്പിൽ ബൈക്ക് മറിഞ്ഞ് അനന്ദു. പാലാ മുരിക്കുംപുഴ കടപ്പാട്ടൂർ റോഡിലുണ്ടായ അപകടത്തിൽ സിബി തോമസ്.
ജനുവരി 14
എം.സി. റോഡിൽ കോട്ടയം ബേക്കർ ജംഗ്ഷന് സമീപം കെ.എസ്.ആർ. ടി.സി. ബസിടിച്ച് ബൈക്ക് യാത്രക്കാരനായ കുരുവിള വറുഗീസ്
ജനുവരി 17
ചുങ്കം പാലത്തിനു സമീപം ടോറസ് ലോറി കയറി ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ചന്ദ്രമോഹൻ
ജനുവരി 18
ഏറ്റുമാനൂർ ടൗണിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വയലാ സ്വദേശി ഹരി, കുറവിലങ്ങാട് കാഞ്ഞിരക്കുളം സ്വദേശി മഞ്ജു എന്നിവർ മരിച്ചു.
ജനുവരി 20
1.എരുമേലി മുട്ടപ്പള്ളിയിൽ തീർത്ഥാടകവാഹനം വീട്ടിലേക്ക് ഇടിച്ചു കയറി ഗുരുസ്വാമി കർണാടക ദൊഡ്ഡ ഹനുമപ്പ(75) മരിച്ചു
2.മണർകാട് ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങിയ മണർകാട് വെള്ളൂർ ഇല്ലിവളവ് പോത്താനിക്കലായ തെക്കേക്കൂറ്റ് പരേതനായ ചെറിയാൻ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ചെറിയാൻ (85) മരിച്ചു
ജനുവരി 25
ഏറ്റുമാനൂർ കല്ലമ്പാറയിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കല്ലമ്പാറ മാന്തുരുത്തി വടക്കേതിൽ എം.വി. ജോസിന്റെ ഭാര്യ ഗ്രേസ് ജോസ് (67) മരിച്ചു.
ജനുവരി 28
അയ്മനത്ത് സ്‌കൂൾ ബസിടിച്ച് അയ്മനം പാണ്ഡവത്ത് വാടകയ്ക്ക് താമസിക്കുന്ന തലയോലപറമ്പ് മിഠായിക്കുന്ന് മഞ്ജരിയിൽ ഗോപാലാകൃഷ്ണൻ (70) മരിച്ചു.

ജനുവരി 31
പുലർച്ചെ കുറവിലങ്ങാട് കാളികാവിൽ തടിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു