പാലാ: ശ്രീനാരായണ ഗുരുദേവ തൃക്കൈകളാൽ പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദ ഷൺമുഖ സ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് നാളെ കൊടിയേറുമെന്ന് ക്ഷേത്ര യോഗം ഉത്സവക്കമ്മിറ്റി ഭാരവാഹികളായ സുരേഷ് ഇട്ടിക്കുന്നേൽ, ഷാജി മുകളേൽ, പി. എസ്. ശാർങ്ധരൻ, പ്രദീപ് പ്ലാച്ചേരിൽ, അജി ഇടമറ്റം, സജീവ് കുറിഞ്ഞി, കുഞ്ഞുമോൾ നന്ദൻ, ഷൈനി ദിവാകരൻ, എൻ. കെ. ലവൻ എന്നിവർ പാലായിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. സാംസ്‌കാരിക സമ്മേളനം, അഷ്ട യോഗ സന്ദേശ സമ്മേളനങ്ങൾ, പ്രഭാഷണ പരമ്പരകൾ, വിവിധ കലാപരിപാടികൾ, താലപ്പൊലി, കാവടി ഘോഷയാത്ര, ആറാട്ട് സദ്യ എന്നിവയാണു പ്രധാന പരിപാടികൾ.

നാളെ കൊടിയേറ്റ് നാളിൽ വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്യും.

ശിവഗിരി മഠം ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരി മഠം വേദതീർത്ഥ സ്വാമികൾ ഭദ്രദീപം തെളിയിക്കും.

മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ. എം. സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി ജ്ഞാന തീർത്ഥ സ്വാമികൾ ഉത്സവ സന്ദേശം നൽകും.

ജോസ്. കെ. മാണി എം.പി, എം.എൽ. എ മാരായ മാണി. സി. കാപ്പൻ, പി.സി. ജോർജ്, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് എന്നിവർ ആശംസകൾ നേരും.

മീനച്ചിൽ യൂണിയനും ഇടപ്പാടി ക്ഷേത്ര യോഗവും സംയുക്തമായി സംഘടിപ്പിച്ച ശിവഗിരി തീർത്ഥാടന പദയാത്രയിൽ പങ്കെടുത്ത ദേവകിയമ്മയ്ക്ക് സമ്മേളനത്തിൽ 'ഗുരു പാദമുദ്ര' പുരസ്‌ക്കാരം നൽകി ആദരിക്കും. കോട്ടയം ജില്ലയിലെ വിവിധ യൂണിയൻ നേതാക്കളായ കെ. മധു, ഗിരീഷ് കോനാട്ട്, ബിനീഷ് പ്ലാത്താനം, എൻ. കെ. രമണൻ, എസ്. ഡി. സുരേഷ് ബാബു, ഷാജി കെ.ബി, ലാലിറ്റ് എസ്. തകിടിയേൽ, ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ ബീനാ സജി, ഇടപ്പാടി ശാഖാ പ്രസിഡന്റ് വൽസാ ബോസ് തുടങ്ങിയവർ പങ്കെടുക്കും.ക്ഷേത്ര യോഗം സെക്രട്ടറി സുരേഷ് ഇട്ടികുന്നേൽ സ്വാഗതവും, മാനേജർ ദിലീപ് ചെമ്മനാപറമ്പിൽ നന്ദിയും പറയും .

7.45നും 8.45നും മദ്ധ്യേ ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വേദ തീർത്ഥ, ക്ഷേത്രം തന്ത്രി ജ്ഞാന തീർത്ഥ സ്വാമികൾ, മേൽശാന്തി സനീഷ് വൈക്കം എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്.
കൊടിയേറ്റിനു ശേഷം ഭജന, പുഷ്പാഭിഷേകം, അത്താഴപൂജ, അന്നദാനം എന്നിവയുണ്ട്. 8.15ന് തിരുവരങ്ങിന്റെ ഉദ്ഘാടനം സിനിമാ-സീരിയൽ താരം ഗായത്രി നിർവഹിക്കും. തുടർന്ന് ജോബി നയിക്കുന്ന കോമഡി മെഗാഷോ.

4ന് പുലർച്ചെ 5.30 ന് ഗണപതി ഹോമം, ഗുരുപൂജ, ശിവപൂജ. 8.30 ന് രഥത്തിൽ എഴുന്നള്ളത്ത്. 9 ന് കലശവും കലശാഭിഷേകവും. 11.30 ന് പ്രഭാഷണം. വൈകിട്ട് 6ന് കാഴ്ച ശ്രീബലി, 7.15ന് വിളിക്കിനെഴുന്നള്ളത്ത്. 8.30 ന് അയിലം ഉണ്ണിക്കൃഷ്ണന്റെ കഥാ പ്രസംഗം. 5,6, തീയതികളിലും ഇതേ പരിപാടികൾ തുടരും. 5ന് രാവിലെ 10 മുതൽ ഭഗവത് ഗീതാപാരായണം .8ന് കുച്ചിപ്പുടി, 8.15 മുതൽ സംഗീത സദസ്.

6ന് രാവിലെ 8.30ന് കാഴ്ച ശ്രീബലി 10 മുതൽ അഷ്ട യോഗ സന്ദേശ സമ്മേളനം. രാത്രി 8.30ന് നാടകം.

7ാം തീയതിയാണ് പള്ളി നായാട്ട്. 10.30ന് അഷ്ട യോഗ സന്ദേശ സമ്മേളനം. രാത്രി 8ന് നാടൻപാട്ട് കളിയാട്ടം അരങ്ങേറും. 11ന് പള്ളി നായാട്ട് പുറപ്പാട്.

എട്ടാം തീയതിയാണ് ആറാട്ടുത്സവം. പുലർച്ചെ 5.30ന് ഗണപതി ഹോമം, ഗുരുപൂജ, ശിവപൂജ. 9ന് പ്രഭാഷണം 11ന് ചാക്യാർകൂത്ത്-മാണി വാസുദേവ ചാക്യാർ. ഉച്ചയ്ക്ക് 12 മുതൽ കിഴക്കിന്റെ പകൽ പൂരം, കാവടി ഘോഷയാത്ര, കാവടി അഭിഷേകം, മഹാപ്രസാദമൂട്ട്, കൊടിയിറക്ക്. 3ന് ആറാട്ടുപുറപ്പാട്. ഭരണങ്ങാനം വിലങ്ങുപാറക്കടവിൽ ആറാട്ട്. തുടർന്ന് ആറാട്ട് സദ്യ, ആറാട്ട് ഘോഷയാത്ര, ദേശ താലപ്പൊലി.

5 ന് ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കവാടത്തിൽ ആറാട്ട് ഘോഷയാത്രക്ക് സ്വീകരണം. 6ന് ഭരണങ്ങാനം ടൗണിൽ ആറാട്ടെതിരേൽപ്പ്, പാണ്ടിമേളം, 7.30 ന് പ്രാർത്ഥനാ മഞ്ജരി, 9 ന് നൃത്ത വിസ്മയം, ആറാട്ട് വരവ്, ആറാട്ടു വിളക്ക്, വലിയ കാണിക്ക ,കൊടിക്കീഴിൽ പറയെടുപ്പ് , കലശം, എന്നിവയാണ് പ്രധാന പരിപാടികൾ.

മൂന്നാം തോട്, ഇടമറ്റം, മല്ലികശ്ശേരി, ഇടപ്പാടി , കീഴമ്പാറ, പാലാ ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള കാവടി ഘോഷയാത്രകൾ, ക്ഷേത്രസന്നിധിയിൽ ആറാട്ട് നാളിൽ സംഗമിക്കും.അഷ്ട യോഗ സന്ദേശസമ്മേളനങ്ങളിൽ ജയപ്രകാശ് മോനിപ്പള്ളി , കുഞ്ഞുമോൾ വിനോദ് മൂന്നിലവ്, തുളസീ മുരളീധരൻ, കെ.സി. തങ്കച്ചൻ, ഷൈല മോഹൻ, നിർമ്മല മോഹൻ , പങ്കജാക്ഷി രാജപ്പൻ, അനീഷ് പുല്ലുവേലിൽ എന്നിവർ പ്രഭാഷണം നടത്തും