അടിമാലി: മാന്ത്രികതയ്ക്കൊപ്പം നല്ല സന്ദേങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള ഗോപിനാഥ് മുതുകാട് എത്തിയപ്പോൾ ചിന്നപ്പാറ ആദിവാസി മേഖലയിൽ വേറിട്ട അനുഭവമായി. ആദിവാസി മേഖലകളിലെ പരമ്പരാഗത കൃഷി പരിപോഷിപ്പിക്കാൻ ജനമൈത്രി എക്‌സൈസ് നേതൃത്വം കൊടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടകനായെത്തിയത് മാന്ത്രികൻ എത്തിയത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിന്നപ്പാറനടന്ന യോഗത്തിൽ ഉദ്ഘാടനം ചെയ്ത അദ്ദേഹം പുത്തൻ അറിവുകൾ അവർക്ക് കൊടുക്കുക മാത്രമല്ല, അവരിൽനിന്ന് ടറെക്കാര്യങ്ങൾ ചോദിച്ചറിയുകയും ൽെയ്തു. സ്വതസിദ്ധമായ ശൈലിയിൽഇപ്പോഴത്തെ കൃഷിയും പരമ്പരാഗത കൃഷിരീതിയും താരതമ്യം ചെയ്ത അദ്ദഹം ആദിവാസി ജനവിഭാഗങ്ങളുടെ നാട്ടറിവുകളെ അഭിനന്ദിക്കുകയും ൽെയ്തു. കൃ2ഷിയിൽ മാത്രമല്ല ചികിൽസാരംഗത്തും പരമ്പരാഗത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിലുമുൾപ്പടെ നേടിയിട്ടുള്ള മികവിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. ഒപ്പം അവരിൽനിന്നും അറിവുകൾ ചോദിച്ച് വാങ്ങാനും അദ്ദേഹം മറന്നില്ല.
.ഒരുകാലത്ത് ആദിവാസി മേഖലകളിൽ വ്യാപകമായി കൃഷിയിറക്കിയിരുന്ന റാഗി,തിന,കേപ്പ് തുടങ്ങിയ കൃഷികൾ ഊരുകളിൽ നിന്നും പടിയിറങ്ങി കഴിഞ്ഞു.ഇവ വീണ്ടും ഗോത്രമേഖലകളിൽ തിരികെയെത്തിക്കാൻ ലക്ഷ്യമിട്ടാണ് പഞ്ചായത്ത്,വനം,കൃഷി,ജലവിഭവ വകുപ്പ് തുടങ്ങിയവയുമായി കൈകോർത്ത് ജനമൈത്രി എക്‌സൈസ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.പദ്ധതി പ്രകാരം ഊരുകളിൽ സ്ഥലം കണ്ടെത്തി ആദിവാസി ജനതക്ക് കൃഷിക്കായി പ്രോത്സാഹനം നൽകും.പരമ്പരാഗത ഭക്ഷണ രീതിയിലൂടെ ആദിവാസി സമൂഹത്തിന്റെ ആരോഗ്യം ഉറപ്പു വരുത്തുന്നതിനൊപ്പം വിപണനം സാദ്ധ്യമാക്കുന്നതിനായുള്ള സഹായവും ജനമൈത്രി എക്‌സൈസ് ഉറപ്പു വരുത്തും.പത്ത് ഏക്കർ കൃഷി ഭൂമിയാണ് ചിന്നപ്പാറയിൽ കൃഷിയിറക്കാനായി കണ്ടെത്തിയിട്ടുള്ളത്.തേവര എസ് എച്ച് കോളേജിലെ വിദ്യാർത്ഥികൾ കൃഷിക്ക് സഹായവുമായി ചിന്നപ്പാറയിലെത്തിയിരുന്നു.വിത്തിറക്കുവാൻ വേണ്ടുന്ന കൃഷിയിടം വിദ്യാർത്ഥികൾ വെട്ടി ഒരുക്കി.ചിന്നപ്പാറയിലെ കൃഷി വിജയകരമായാൽ ജില്ലയിലെ മറ്റ് ഗോത്രമേഖലകളിലേക്കും സമാന രീതിയിൽ ജനമൈത്രി എക്‌സൈസ് കൃഷി വ്യാപിപ്പിക്കും.തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാകും കൃഷിക്കായി വേണ്ടുന്ന തുടർ ജോലികൾ ജനമൈതി എക്‌സൈസ് നടപ്പിലാക്കുക.സമ്മേളനത്തിൽ അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് അദ്ധ്യക്ഷത വഹിച്ചു.ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി കെ സുനിൽ രാജ്, സാഹിത്യകാരൻ അശോക് മറയൂർ, ഷാജി ഇ കെ, നജിം എംഎസ്, ആർ സജീവ്, ജെയിംസ് വി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.