മുക്കുളം : എസ്.എൻ.ഡി.പി യോഗം 1235 -ാം നമ്പർ മുക്കുളം ശാഖ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും , 31-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികവും നാളെ മുതൽ 8 വരെ നടക്കുമെന്ന് പ്രസിഡന്റ് വി.പി വിജയൻ, വൈസ് പ്രസിഡന്റ് വി.സി ദീപു, സെക്രട്ടറി കെ.കെ സാജു എന്നിവർ അറിയിച്ചു. നാളെ പുലർച്ചെ 5.30ന് പള്ളിയുണർത്തൽ, 6 ന് ഉഷ:പൂജ, 10.30 ന് ഉച്ചപൂജ, വൈകിട്ട് 5 ന് നടതുറക്കൽ, 6.15ന് ദീപാരാധന, പി.യു ശങ്കരൻ തന്ത്രിയുടെയും സനത് തന്ത്രികളുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, വലിയ കാണിക്ക. 8 ന് തിരുവാതിര, 8.15 ന് പ്രഭാഷണം, 9.15 ന് സംഗീതഭജന, അന്നദാനം. 4 ന് രാവിലെ 7ന് മഹാമൃത്യുഞ്ജയഹോമം, രാത്രി 7.30 ന് പ്രഭാഷണം, 8 ന് അത്താഴപൂജ, 8.30 ന് ശ്രീഭൂതബലി, 9 ന് വിളക്കിനെഴുന്നള്ളിപ്പ്, അന്നദാനം. 5 ന് രാത്രി 7 ന് മോഹിനിയാട്ടം, 7.45 ന് കലാസന്ധ്യ, അന്നദാനം. 6 ന് വൈകിട്ട് 4 ന് കർപ്പൂരവിളക്ക് പ്രാർത്ഥന, 6.15 ന് ദീപാരാധന, 7.30 ന് നൃത്തനൃത്യങ്ങൾ. 7 ന് വൈകിട്ട് 6.15 ന് ദീപാരാധന, പുഷ്പാഭിഷേകം, 7 ന് ഹിഡുംബൻപൂജ, 7.30 ന് മെഗാഷോ, 9 ന് പള്ളിവേട്ട, അന്നദാനം. 8 ന് രാവിലെ 5.30 ന് കണികാണിയ്ക്കൽ, 6 ന് അകത്തേക്ക് എഴുന്നള്ളിക്കൽ, 8 മുതൽ ഗുരുദേവകൃതികൾ പാരായണം, 8.30 ന് ഗുരുമന്ദിരത്തിൽ കലശാഭിഷേകം, 10 ന് കാവടി ഘോഷയാത്ര, 12.30 ന് കാവടി അഭിഷേകം, കൃഷി ഓഹരി ലേലം, മഹാപ്രസാദമൂട്ട്, വൈകിട്ട് 6.15 ന് ദീപാരാധന, 7 ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 9 ന് ആറാട്ട് എതിരേല്പ്, 10 ന് ഗാനമേള.