പങ്ങട: എസ്.എൻ.ഡി.പി യോഗം പങ്ങട ശാഖ ശ്രീനാരായണ ഗുരുേദവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം നാളെ മുതൽ അഞ്ച് വരെ നടക്കുമെന്ന് പ്രസിഡന്റ് കെ .സുധാകരൻ, വൈസ് പ്രസിഡൻ്‌റ് എൻ.റ്റി സുരേഷ് കുമാർ, സെക്രട്ടറി എ.കെ സാബു എന്നിവർ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 5ന് നടതുറക്കൽ,​ ഗുരുദേവ ഭാഗവത പാരായണം. നാളെ വെകിട്ട് 6.30ന് ദീപാരാധന, തൃക്കൊടിയേറ്റ്, കൊടിക്കൂറ, കൊടിക്കയർ സമർപ്പണം, 7.30ന് അന്നദാനം, 8ന് ഭക്തിഗാനാമൃതം. 4ന് രാവിലെ 6 മുതൽ വൈകിട്ട് 6വരെ അഖണ്ഡനാമജപയജ്ഞം,​ 7.30ന് അന്നദാനം, 8ന് വിവിധ കലാപരിപാടികൾ. അഞ്ചിന് രാവിലെ 9ന് കലശപൂജ, 11ന് കലശാഭിഷേകം, 1ന് മഹാപ്രസാദമൂട്ട്, 5.30ന് ഘോഷയാത്ര, 7.30ന് ദീപാരാധന, കൊടിയിറക്ക്, 8ന് അന്നദാനം. 8.30ന് സമ്മേളനം-ശാഖാ പ്രസിഡന്റ് കെ. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. നടൻ പാലാ അരവിന്ദൻ രവിവാര പാഠശാല ക്ലാസ് അദ്ധ്യാപകരായ ബിന്ദു ഷാജി അഞ്ജലി വെട്ടിക്കോട്ട് എന്നിവർക്ക് ഉപഹാരങ്ങൾ സമർപ്പിക്കും. ശാഖയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച കുടുംബയോഗം, പുരുഷ വനിത സ്വയം സഹായസംഘങ്ങൾക്ക് റിട്ട. സബ് ഇൻസ്‌പെക്ടർ കോട്ടയം എം.കെ രവീന്ദ്രൻ മാടമ്പുകാട്ട് അവാർഡ് വിതരണം ചെയ്യും. വിധവാ പെൻഷൻ വിതരണവും നടക്കും. യൂണിയൻ കമ്മറ്റി റ്റി.റ്റി സാബു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എം.ബി പ്രവീൺ, വനിതാ സംഘം സെക്രട്ടറി അനിത സുധാകരൻ, ശാരദകുമാരി സംഘം കൺവീനർ അഞ്ജലി വി.എസ് , ബാലജനയോഗം പ്രസിഡന്റ് ദേവിക രാജ് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി എ.കെ സാബു സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എൻ.റ്റി സുരേഷ് കുമാർ നന്ദിയും പറയും.