പാലാ:എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെ കീഴിലുള്ള മുഴുവൻ ശാഖകളിലും പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്ന് യൂണിയൻ വനിതാ സംഘം കൺവീനർ സോളി ഷാജി തലനാട്പറഞ്ഞു . മീനച്ചിൽ യൂണിയൻ ശാഖാ വനിതാ സംഘം ഭാരവാഹികളുടെ സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സോളി ഷാജി.
എല്ലാ ശാഖകളിലും വനിതാ സംഘത്തിന്റെ കീഴിൽ സംഘടനാ ശക്തിപ്പെടുത്തും. കുട്ടികളെ ഈശ്വരബോധമുള്ളവരായി തീർക്കുന്നതിന് എല്ലാ ശാഖകളിലും രവിവാരപാഠശാലകൾ സിലബസ് അനുസരിച്ചു രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ യൂണിയൻ വനിതാസംഘം കമ്മിറ്റി അംഗവും പാലാ ടൗൺ ശാഖാ സെക്രട്ടറിയുമായ ബിന്ദു മനത്താനം മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റിഅംഗം സ്മിത ഷാജി അദ്ധ്യക്ഷത വഹിച്ചു, കുമാരി ഭാസ്‌ക്കക്കരൻ, രാജി ജിജിരാജ്, യൂണിയൻ സൈബർസേന കൺവീനർ ഗോപൻ വെള്ളാപ്പാട് എന്നിവർ ആശംസകൾ നേർന്നു