പരിയാരം: പേരുക്കുന്നേൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര സമർപ്പണവും പുനപ്രതിഷ്ഠയും ഇന്ന് മുതൽ 7വരെ നടക്കും. ഒന്നാം ദിനമായ ഇന്ന് വൈകിട്ട് 7ന് ഗുരുഗണപതിപൂജാനന്തരം, ആചാര്യവരണം. നാളെ രാവിലെ 5.30ന് ഗുരുപൂജ, 6ന് ഗണപതിഹോമം, 7ന് ഭഗവതിസേവ ത്രികാലമായി, 8ന് മൃത്യുഞ്ജയഹോമം, 10ന് മഹാസുദർശനഹമം, ഉച്ചക്ക് 1ന് അന്നദാനം, 6.30ന് ലളിതാസഹസ്രനാമജപം. മൂന്നാം ദിനമായ 4ന് രാവിലെ 5.30ന് ഗുരുപൂജ, 6ന് ഗണപതിഹോമം, 7ന് ഭഗവതിസേവ ത്രികാലമായി, 8ന് തിലഹോമം, 9ന് വിഷ്ണുസഹസ്രനാമജപം, 1ന് അന്നദാനം, വൈകുന്നേരം 6.30ന് ലളിതാസഹസ്രനാമാർച്ചന. നാലാം ദിനമായ 5ന് രാവിലെ 5.30ന് ഗുരുപൂജ, 6ന് ഗണപതിഹോമം, 7ന് ഭഗവതിസേവ ത്രികാലമായി, 8ന് സുകൃതഹോമം, 10.30ന് സായൂജ്യപൂജ, 11ന് വിഷ്ണുസഹസ്രനാമജപം, 1ന് അന്നദാനം, വൈകുന്നേരം 5ന് ബിംബപരിഗ്രഹം, 6ന് ജലാധിവാസം, 7ന് മണ്ഡപശുദ്ധി. അഞ്ചാം ദിനമായ 6ന് രാവിലെ 5.30ന് ഗുരുപൂജ, 6ന് ഗണപതിഹോമം, 7ന് ബിംബശുദ്ധി കലശപൂജ, 8ന് ശയ്യാപൂജ, 9ന് നിദ്രാകലശപൂജ, 10.30ന് പഞ്ചവിശൽ കലശപൂജ, 11ന് ബിംബജലോദ്ധാരം, 11.30ന് ശുദ്ധികലശാഭിഷേകം, 1ന് അന്നദാനം, വൈകുന്നേരം 5ന് പ്രാസാദപരിഗ്രഹം, 6ന് അധിവാസ ഹോമം. ആറാം ദിനമായ 7ന് രാവിലെ 5.30ന് ഗുരുപൂജ, 6ന് ഗണപതിഹോമം, 6.30ന് അധിവാസം വിടർത്തുന്നതിനുള്ള പൂജ, 7ന് പ്രാസാദബിംബങ്ങളുടെ പ്രതിഷ്ഠപാണി, 7.30ന് ബിംബവും കലശങ്ങളും എഴുന്നള്ളിക്കൽ. തുടർന്ന് കുംഭേശനിദ്രാ ജീവാദികലശങ്ങളുടെ അഭിഷേകം, 11ന് പൊങ്കാല, 1ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5ന് നടതുറക്കൽ, 6.30ന് ദീപാരാധന, 7ന് ഭക്തിഗാനസുധ, താലപ്പൊലി ഘോഷയാത്ര, 9.30ന് ലേലം, 10 ന് ഗാനമേള.