മീനടം: എസ്.എൻ.ഡി.പി യോഗം മീനടം ശാഖയിലെ ശ്രീനാരായണപുരം ആദിത്യവിഷ്ണു ക്ഷേത്രത്തിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും പള്ളിവേട്ട തിരുവുത്സവവും നാളെ മുതൽ 12 വരെ നടക്കുമെന്ന് പ്രസിഡന്റ് പി.കെ ജയമോൻ, സെക്രട്ടറി രാജേഷ് കുമാർ, വൈ.പ്രസിഡന്റ് സി.പി ഗോപി, യൂണിയൻ കമ്മറ്റി അംഗം കെ.കെ രാജു എന്നിവർ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 5ന് പള്ളിയുണർത്തൽ, പതിവുപൂജകൾ. നാളെ 5.30ന് നടതുറക്കൽ, 7ന് ഭാഗവത പാരായണം, 8ന് പന്തീരടിപൂജ, 10ന് മദ്ധ്യാഹ്ന പൂജ, വൈകിട്ട് 5.30ന് നടതുറപ്പ്. അഞ്ചിന് വൈകിട്ട് 6.15ന് ഗുരുതൃപ്പാദപൂജ, 6.30ന് ദീപാരാധന. കണ്ഠമംഗലം ചന്ദ്രദാസ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.40ന് ശ്രീനാരായണ കൺവെൻഷന്റെയും കലാപരിപാടികളുടെയും ഉദ്ഘാടനവും ഇദ്ദേഹം നിർവഹിക്കും. 8ന് കഥാപ്രസംഗം. ആറിന് വൈകിട്ട് 4ന് ലളിതാസഹസ്രനാമജപം, 7.40ന് ശ്രീനാരായണ കൺവെൻഷൻ സമാരംഭം, പ്രഭാഷണം. ഏഴിന് വൈകിട്ട് 7ന് കൺവെൻഷൻ പ്രഭാഷണം. എട്ടിന് വൈകിട്ട് 7ന് രാധാമാധവം 2020. ഒമ്പതിന് രാത്രി 8.10ന് സാംസ്‌കാരിക സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. മേഖലാ ചാർജ് യൂണിയൻ കൗൺസിലർ അഡ്വ. ശാന്താറാം റോയി ക്യാഷ് അവാർഡ് വിതരണം ചെയ്യും. മുൻ യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ വിജയകുമാർ, യൂത്ത്മൂവമെന്റ് യൂണിയൻ സെക്രട്ടറി സുമോദ് സുകുമാരൻ, വനിതാ സംഘം കോട്ടയം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ, മീനടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വൻ, യൂണിയൻ കമ്മിറ്റി മെമ്പർ കെ.കെ രാജു, ശാഖാ വൈസ് പ്രസിഡന്റ് സി.പി ഗോപി, ഫൈനാൻസ് കൺവീനർ സി.കെ പ്രകാശ്, വനിതാ സംഘം പ്രസിഡന്റ് സുജാത രാജു, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി സുജിത് രാജ് എന്നിവർ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് ജയമോൻ പമ്പുക്കരോട്ട് സ്വാഗതവും ശാഖാ സെക്രട്ടറി ഇ.വി രാജേഷ് കുമാർ നന്ദിയും പറയും. 10ന് രാത്രി 8ന് ബാലെ. 11ന് 10ന് പഞ്ചവിംശതിമൂർത്തി കലശങ്ങളുടെ പൂജയും അഭിഷേകവും, 8ന് പള്ളിവേട്ട പുറപ്പാട്, 9ന് തിരിച്ചെഴുന്നള്ളത്ത്, 9.05ന് ചാക്യാർകൂത്ത്. 12ന് 12.30ന് ആറാട്ട് സദ്യ, 1.45ന് ആറാട്ട് പുറപ്പാട്, 5ന് ആറാട്ട്, 5.50ന് ആറാട്ട് എതിരേൽപ്പ്, 9ന് കരിമരുന്ന് പ്രയോഗം, കൊടിയിറക്കൽ, 10.30ന് ഗാനമേള.