car

കോട്ടയം: എം.സി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്ക്. നാട്ടകം പോളിടെക്‌നിക് കോളേജിനു സമീപമാണ് സംഭവം. ഇന്നലെ വൈകിട്ട് 9.15 ഓടെയായിരുന്നു അപകടം. ഉടൻ തന്നെ അപകടത്തിൽ പരിക്കേറ്റ കുറിച്ചി എസ്.പുരം പുത്തൻ പറമ്പിൽ ലാലുവിന്റെ മകൾ വന്ദന (13 ) , സഹോദരി ചന്ദന (16), ഒപ്പമുണ്ടായിരുന്ന മഞ്ഞപ്പള്ളിത്തറയിൽ അജയൻ (38) എന്നിവരെ കോട്ടയം ജനറൽ ആശുപത്രിയിലും ലാലു (52) , കക്കോട്ടിൽ ആഷ്‌ന (21 ) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എതിർ ദിശയിൽ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോകും വഴിയാണ് അപകടം. അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കോട്ടയത്തുനിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ചിങ്ങവനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.