പുതുപ്പള്ളിപ്പടവ്: എസ്.എൻ.ഡി.പി യോഗം 2901 -ാം നമ്പർ പുതുപ്പള്ളിപ്പടവ് ശാഖയോഗത്തിന്റെ പോഷകസംഘടനകളായ റ്റി.കെ മാധവൻ, കുമാരനാശാൻ, ഡോ.പല്പു കുടുംബയൂണിറ്റുകളുടെ സംയുക്ത കുടുംബയോഗ വാർഷികം ഇന്ന് ഉച്ചക്കഴിഞ്ഞ് 2ന് ശാഖാ ഹാളിൽ നടക്കും. യോഗം ബോർഡ് മെമ്പർ സജീവ് പൂവത്ത് ഉദ്ഘാടനം ചെയ്യും. ശാഖാ യോഗം പ്രസിഡന്റ് രാജേന്ദ്രൻ കോനാട്ട് അദ്ധ്യക്ഷത വഹിക്കും. റ്റി.കെ മാധവൻ കുടുംബയൂണിറ്റ് കൺവീനർ എം.ബി രാജേഷ് , കുമാരനാശാൻ കുടുംബയൂണിറ്റ് കൺവീനർ സി.ജി സുകുമാരൻ, ഡോ.പല്പു കുടുംബയൂണിറ്റ് കൺവീനർ പി .ആർ രൂപേഷ് എന്നിവർ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. യൂണിയൻ കമ്മറ്റി പി.ഡി വിശ്വംഭരൻ, വനിതാസംഘം സെക്രട്ടറി കെ.കെ കുമാരി, എസ്.ടി.യു.സി യൂണിയൻ പ്രസിഡന്റ് റ്റി.ആർ ഉണ്ണികൃഷ്ണൻ , ബാലജനയോഗം സെക്രട്ടറി പാർവ്വതി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കും. കോട്ടയം ശാരദാംബ സ്‌കൂൾ ഓഫ് ബ്രഹ്മവിദ്യ സൗമ്യ അനിരുദ്ധൻ പ്രഭാഷണം നടത്തും. ശാഖാ യോഗം സെക്രട്ടറി റ്റി.ആർ അജി സ്വാഗതവും ശാഖായോഗം വൈസ് പ്രസിഡന്റ് എം.എസ് സുരേഷ് നന്ദിയും പറയും.