പാലാ: യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കെ.എം.മാണി മെമ്മോറിയൽ വോളിബാൾ ടൂർണമെന്റിന്റെ പ്രചരണാർത്ഥം ദീപശിഖാ പ്രയാണം നടത്തി. കെ.എം.മാണിയുടെ ശവകുടീരത്തിൽ നിന്നും പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കാണ് ദീപശിഖയുമേന്തി കൂട്ടയോട്ടം നടത്തിയത്. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളി പ്ലാക്കൽ ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ട് ദീപശിഖാ പ്രയാണത്തിന് നേതൃത്വം നൽകി. സുനിൽ പയ്യപ്പള്ളിൽ, സിജോ പ്ലാത്തോട്ടം, തോമസുകുട്ടി വരിക്കയിൽ, ടോബി തൈപ്പറമ്പിൽ , സന്തോഷ് കമ്പകത്തിങ്കൽ, ആന്റോ വെള്ളാപ്പാട്, സുജയ് കളപ്പുരയിൽ, ബിനു പുലിയുറുമ്പിൽ ഫെലിക്‌സ് വെളിയത്ത്, അവിരച്ചൻ ചൊവ്വാറ്റുകന്നേൽ, ഷോണിനടപ്പറമ്പിൽ, തുടങ്ങിയവർ പങ്കെടുത്തു