പാലാ: ഇടപ്പാടി ആനന്ദ ഷൺമുഖ സ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് ഇന്ന് വൈകിട്ട് കൊടിയേറും. കൊടിയേറ്റിനു മുന്നോടിയായുള്ള സാംസ്‌ക്കാരിക സമ്മേളനം വൈകിട്ട് 6ന് നടക്കും. രാത്രി 7.45 നും 8.45 നും മദ്ധ്യേ ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വേദ തീർത്ഥ, ക്ഷേത്രം തന്ത്രി ജ്ഞാന തീർത്ഥ സ്വാമികൾ, മേൽശാന്തി സനീഷ് വൈക്കം എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. കൊടിയേറ്റിനു ശേഷം ഭജന, പുഷ്പാഭിഷേകം, അത്താഴപൂജ, അന്നദാനം എന്നിവയുണ്ട്. 8.15ന് തിരുവരങ്ങിന്റെ ഉദ്ഘാടനം സിനിമാസീരിയൽ താരം ഗായത്രി നിർവ്വഹിക്കും. തുടർന്ന് ജോബി നയിക്കുന്ന കോമഡി മെഗാഷോ.