പൊൻകുന്നം: ബി.എസ്.എൻ.എൽ.പൊൻകുന്നം സബ്ഡിവിഷനിൽ ആകെയുണ്ടായിരുന്ന 15 സ്ഥിരം ജീവനക്കാരിൽ 10 പേരും വിരമിച്ചതോടെ സേവനം താളം തെറ്റും. നാല് എക്‌സ്‌ചേഞ്ചുകളാണ് പൊൻകുന്നം സബ് ഡിവിഷനിലുള്ളത്. ഇതിൽ പൊൻകുന്നത്തു മാത്രമാണ് ഇനി സ്ഥിരം ജീവനക്കാരുള്ളത്; അഞ്ചുപേർ. പനമറ്റം, ചെങ്ങളം, തെക്കേത്തുകവല എക്‌സ്‌ചേഞ്ചുകളിൽ താത്ക്കാലിക ജീവനക്കാർ മാത്രമാണിനിയുള്ളത്. സാങ്കേതികമായ സഹായം ആവശ്യമുള്ളപ്പോൾ സ്ഥിരം ജീവനക്കാർ എത്താനാണ് നിർദേശം. പൊൻകുന്നത്തെ കസ്റ്റമർ കെയർ സെന്റർ നിറുത്തലാക്കുകയും ചെയ്തു. താലൂക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളിയിൽ മാത്രമേ ഇനി കസ്റ്റമർ കെയർ സേവനം ലഭിക്കൂ.