കൂരാലി : ബി.ജെ.പി എലിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനജാഗ്രതാ സദസ് ഓൾ ഇന്ത്യ മുസ്ലിം റാവുത്തർ അസോസിയേഷൻ പ്രസിഡന്റ് നൂറനാട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി എലിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയപ്രകാശ് വടകര അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ, ന്യൂനപക്ഷ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് സക്കറിയ, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി ദീപുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.