കൊടുങ്ങൂർ : വാഴൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ കാപ്പുകാട് കൂട്ടുങ്കൽ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്.പുഷ്‌ക്കലാദേവി നിർവഹിക്കും. വാർഡംഗം പി.എം.ജോൺ അദ്ധ്യക്ഷനാകും. ഭൂജലവകുപ്പ് അസി.എക്‌സി.എൻജിനിയർമാരായ റെജി സി,ഷിബുമോൻ സി.ഡി, കോൺട്രാക്ടർ പ്രമുത്ത് തകടിയേൽ, ബ്ലോക്ക് പഞ്ചായാത്ത് അംഗം ഗീത എസ്.പിള്ള എന്നിവർ പ്രസംഗിക്കും.