പാലാ: മുരിക്കുംപുഴ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് പാലാ ടൗൺഹാളിന് സമീപം താലപ്പൊലിയോടു കൂടി നടത്തിയ എതിരേൽപ്പ് ഭക്തി നിർഭരമായി. ഗജവീരന്മാർ അണിനിരന്ന എതിരേൽപ്പിൽ നൂറുകണക്കിന് സ്ത്രീകൾ താലമെടുത്തു.. രാത്രി സംഗീതക്കച്ചേരി, ആൽത്തറമേളം, ഫ്യൂഷൻ മ്യൂസിക്, ദീപാരാധന, വിളക്കിനെഴുന്നളത്ത് കളമെഴുത്ത് പാട്ട് ,ഗുരുതി എന്നിവ ഉണ്ടായിരുന്നു.