ചങ്ങനാശേരി : പരീക്ഷയെ നേരിടാൻ കുട്ടികളെയും രക്ഷകർത്താക്കളേയും ഒരു പോലെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ബാലസംഘം ഇത്തിത്താനം തുരുത്തി മേഖലാ കമ്മറ്റി മോട്ടിവേഷൻ ക്ലാസ്സ് നടത്തി. തെങ്ങണ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് മാനേജരും കുട്ടിക്കാനം മരിയൻ കോളേജ് റിട്ട പ്രിൻസിപ്പളുമായ ഡോ റൂബിൾ രാജ് ക്ലാസ് ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് ഡോ. ശ്രീജിത്ത് മോട്ടിവേഷൻ ക്ലാസ് നയിച്ചു. ആർഷ ഷിബു അദ്ധ്യക്ഷത വഹിച്ചു.