praveen

അടിമാലി:കൊച്ചി ധനുഷ് കൊടി ദേശീയപാതയിൽ മൂന്നാറിന് സമീപം പള്ളിവാസലിൽ നടന്ന വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബോഡിമട്ട് സ്വദേശി പ്രവീൺ (22)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതിന് ബൈക്കും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം . ഗുരുതരമായി പരിക്ക് പറ്റിയ പ്രവീണിനെ മുന്നാറിലെ ടാറ്റാ ടീ പോസ്പിറ്റലിൽ പ്രാഥമിക ചികിൽസക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ട്പോകും വഴിയാണ് മരിച്ചത്.അടിമാലിയിലെ വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു പ്രവീൺ.