കോട്ടയം : ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡും ഉപരിപഠനത്തിനുള്ള സ്‌കോളർഷിപ്പും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ പി.കെ.സുധീർബാബു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ.പി.ആർ. സോന മുഖ്യാതിഥിയായിരുന്നു. 22 വിദ്യാർഥികൾ വിദ്യാഭ്യാസ അവാർഡും 11 പേർ സ്‌കോളർഷിപ്പും ഏറ്റുവാങ്ങി. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജയശ്രീ കുമാർ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ കെ.എസ്. സതീഷ് തുടങ്ങിയവർ പങ്കെടുത്തു.