gurudeva-vigraham


അടിമാലി: പടിക്കപ്പ് എസ്.എൻ.ഡി. പി.ശാഖാ യോഗത്തിന്റെ ഗുരുധർമ്മോദയം ഗുരുക്ഷേത്രത്തിലേക്കുള്ള വിഗ്രഹ ഘോഷയാത്ര മാങ്ങാപ്പാറ ഗുരുക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു.തിങ്കൾക്കാട്, മുനിയറ, മുള്ളിരിക്കുടി, പണിക്കൻ കുടി, പാറത്തോട്, കമ്പിളി കണ്ടം, മുക്കുടം, മുതിരപ്പുഴ, കൊന്നത്തടി, വെള്ളത്തൂവൽ, കല്ലാർകുട്ടി, ആയിര മേക്കർ, അടിമാലി, തുടങ്ങിയ സ്ഥലങ്ങളിൽ ഭക്തി നിർഭരമായ സ്വീകരണ നല്കി സ്വീകരണങ്ങൾ ഏറ്റുവാങ്ങി മെഴുകുംചാൽ ശാന്തിഗ്രാം മിൽ നിന്ന് താലപ്പൊലി ഘോഷയാത്രയോടെവൈകിട്ട് 8.30 ന് പടക്കപ്പ് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. ബുധനാഴ്ച്ച ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമി പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കും.വിഗ്രഹ ഘോഷയാത്രയ്ക്ക് അടിമാലി യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ, യൂണിയൻ വൈസ് പ്രസിഡന്റ് പ്രതീഷ് പ്രഭ എന്നിവർ നേതൃത്വം നല്കി.അടിമാലി എസ്.എൻ.സി.പി ശാഖ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ഭാരവാഹികളായ റജി നളന്ദ, സി.വി.വിദ്യാധരൻ , സി.കെ .ദേവരാജൻ എന്നിവരുടെ നേതൃത്വത്തിൽ അടിമാലിയിൽ സ്വീകരണം നല്കി.