വെച്ചൂർ : രാജ്യത്ത് പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനു ശേഷം തിരഞ്ഞെടുപ്പു നടന്ന ജാർഖണ്ഡിലും, ആർ എസ് എസ് ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന നാഗ്പൂർ ഉൾപ്പെടയുള്ള സ്ഥലങ്ങളിലും കോൺഗ്രസിനു തിരിച്ചു വരാനായത് പൗരത്വ ഭേദഗതി ബില്ലിനോടുള്ള ഭാരത ജനതയുടെ എതിർപ്പാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ. ബാബു പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കും, പൗരത്വ ഭേദഗതി ബില്ലിനുമെതിരെ ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജാഥയുടെ രണ്ടാമത് ദിവസം വൈക്കം വെച്ചൂരിൽ ഉദ്ഘാടനം ചെയ്തു സംസാരികുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു .കെ പി സി സി ജനറൽ സെക്രട്ടറി പി ആർ സോന, ഫിലിപ്പ് ജോസഫ്, യൂജിൻ തോമസ്, ജയ് ജോൺ പേരയിൽ, എൻ എം താഹ, ഷിൻസ് പീറ്റർ, ജോബോയ് ജോർജ്, എ സനീഷ് കുമാർ, പി പി സി ബിച്ചൻ, മോഹൻ ഡി ബാബു, ബി അനിൽകുമാർ, അബ്ദുൾ സലാം റാവുത്തർ, പി വി പ്രസാദ്, പി എൻ ബാബു, ബോബി ഏലിയാസ്, സണ്ണി പോട്ടയിൽ, ഷൈല കുമാർ, ജോബിൻ ജേക്കബ്, എം എൻ ദിവാകരൻ നായർ, ജോർജ് പയസ് തുടങ്ങിയവർ പ്രസംഗിച്ചു .