കോട്ടയം: ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ 21മുതൽ 25 വരെ ആത്മ ഫിലിം സൊസൈറ്റി കോട്ടയത്ത് നടത്തുന്ന ആറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. അനശ്വര തിയേറ്ററിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ 25 സിനിമകളാണ് പ്രദർശിപ്പിക്കുക. അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം രൂപീകരണയോഗത്തിൽ ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ ജോഷിമാത്യൂ, കവിയൂർ ശിവപ്രസാദ്, സംവിധായിക വൈജയന്തി, എൻ.എം.ഹംസ, ജോയി തോമസ്, ബാബു കുഴിമറ്റം,വി.ജയകുമാർ, പ്രകാശ് ദിശ, ദർശന ഡയറക്ടർ ഫാ .എമിൽ, തേക്കിൻകാട് ജോസഫ്, പ്രൊ.മാടവന ബാലകൃഷ്ണപിള്ള , സജി നന്ത്യാട് തുടങ്ങിയവർ പ്രസംഗിച്ചു.