കോട്ടയം: ജില്ലയിൽ 'തൂക്കുകയർ' കാത്തിരിക്കുന്നത് 1230 അനധികൃത കെട്ടിടങ്ങൾ..! പൂർണമായും പൊളിക്കേണ്ടതും ഭാഗികമായി പൊളിക്കേണ്ടതും കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ആയുസ് നീട്ടി കിട്ടിയവയും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, ചട്ടം ലംഘിച്ച പലതും പട്ടികയിൽ ഉൾപ്പെട്ടിട്ടുമില്ല.
കെട്ടിട നിർമ്മാണച്ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിന്റെ ഭാഗമായാണ് സർക്കാർ പരിശോധന ശക്തമാക്കിയതും അനധികൃത നിർമ്മാണം ശ്രദ്ധയിൽ പെട്ടതും. നിലവിൽ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ തീരുമാനിച്ചാൽ, ഒൻപത് ലക്ഷം മുതൽ ഒരു കോടി രൂപ വരെ പിഴയായി ഒരോന്നിൽ നിന്നും ലഭിക്കും. സർക്കാരിന് ഇതൊരു വൻ വരുമാനമാർഗമാവുകയും ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ കെട്ടിടങ്ങൾക്കെല്ലാം മാസങ്ങൾക്കു മുൻപ് നോട്ടീസ് നൽകിയിരുന്നതാണ്. എന്നാൽ, അതോടെ പലരും കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് പിഴയീടാക്കി ക്രമവത്കരിക്കാൻ നീക്കം നടത്തുന്നത്.
നടപടിക്കു മടി
അനധികൃത നിർമ്മാണം ശ്രദ്ധയിൽ പെട്ടാലും പലപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കാറില്ല. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അവിഹിത സ്വാധീനമാണ്
ഇതിനു കാരണം.