shathapthi

വൈക്കം: ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഓരോ പള്ളികളിലെയും ഇടവക ജനങ്ങളുടെ കൂട്ടായ്മയും പ്രാർത്ഥനയും ആവശ്യമാണെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലിത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ പറഞ്ഞു. ഉദയനാപുരം ഓർശ്ലേം മേരി ഇമാക്കുലേറ്റ് പള്ളിയുടെ ഒരു വർഷക്കാലം നീണ്ട ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഫാ: ജോസ് ഓടനാട്ട് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റീസ് എബ്രഹാം മാത്യു കണ്ടത്തിൽ, സി. കെ. ആശ. എം. എൽ. എ., ഫാ: ബെന്നി പാറേക്കാട്ടിൽ, ഫാ. ആൽബിൻ പാറേക്കാട്ടിൽ, ഫാ. ടോണി മാണിക്യത്താൻ, വക്കച്ചൻ കടവിൽ, റെജോ കടവൻ എന്നിവർ പ്രസംഗിച്ചു.