ഇളങ്ങുളം: ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് 7ാം തീയതി കൊടിയേറും. ചടങ്ങുകൾക്ക് തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരി മുഖ്യകാർമ്മികത്വവും മേൽശാന്തി അനിൽ നമ്പൂതിരി സഹകാർമ്മികത്വവും വഹിക്കും. രാവിലെ 8ന് കൊടിക്കൂറയും കൊടിക്കയറും സമർപ്പണം. 9ന് നാരായണീയ പാരായണം. 10ന് കളഭാഭിഷേകം. രാത്രി 7ന് തിരുവാതിരകളി. 7.30ന് ഭരതനാട്യം-അയനപ്രവീൺ. 7.45ന് കൊടിയേറ്റ്. 8.30ന് ഭക്തിഗാനസുധ-ശിവശക്തിഭജൻസ് പത്തനാട്. 8ന് രാവിലെ 7ന് നവകം. 9ന് ശ്രീഭൂതബലി. വൈകിട്ട് 6.45ന് ഓട്ടൻതുളളൽ-കുറിച്ചിത്താനം ജയകുമാർ. 9ന് രാവിലെ 7ന് നവകം, 9ന് ശ്രീഭൂതബലി. ഉച്ചകഴിഞ്ഞ് 2ന് കഥകളി-നളചരിതം. വൈകിട്ട് 6.45ന് രാഗാമൃതം-സ്വരസുധ കലാക്ഷേത്ര. 10ന് വൈകിട്ട് 6.45ന് നൃത്തനൃത്യങ്ങൾ-വേദവ്യാസ കലാക്ഷേത്ര തമ്പലക്കാട്. രാത്രി 7.45ന് സംഗീതകച്ചേരി-ഐശ്യര്യ ലക്ഷ്മിയും അമൃത ലക്ഷ്മിയും. 11ന് പളളിവേട്ടഉത്സവം, രാവിലെ 9ന് ശ്രീബലി, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, തിരുമുമ്പിൽ വേലചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളി സംഘം. രാത്രി 9ന് വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ നാടകം. പുലർച്ചെ ഒന്നിന് പളളിനായാട്ട്.
12ന് ആറാട്ട് . രാവിലെ 10.30 മുതൽ മഹാപ്രസാദമൂട്ട്. ഉച്ചയ്ക്ക് വയലിൻ ഫ്യൂഷൻ-ആനന്ദ് രാജ്, അഞ്ജുരാജ്. 3.30ന് വെള്ളാങ്കാവ് കടവിലേയ്ക്ക് ആറാട്ടിന് പുറപ്പെടൽ. 4.30ന് ആറാട്ട് , ദീപകാഴ്ച, പന്തിരുനാഴിപായസം, കടവു വിളക്കിൽ എണ്ണ ഒഴിച്ചു തൊഴീൽ. തുടർന്ന് തിരിച്ചെഴുന്നള്ളത്ത്. രാത്രി 7ന് ആറാട്ടെതിരേൽപ്പ്. 12ന് ദീപാരാധന, വലിയകാണിക്ക. 13ന് ഉപക്ഷേത്രമായ മരുതുകാവിൽ ഉത്സവം. രാവിലെ 7 മുതൽ വിശേഷാൽ പൂജകൾ. വൈകിട്ട് 6.45ന് പുഷ്പാഭിഷേകം. 7ന് കരോക്കെ ഗാനമേള-ഇളങ്ങുളം വിപഞ്ചിക. രാത്രി 9ന് ഇളങ്ങുളം 78-ാം നമ്പർ കേരള വണികവൈശ്യസംഘത്തിന്റെ നേതൃത്വത്തിൽ കുംഭകുട നൃത്തം. താലപ്പൊലി, കളമെഴുത്തുംപാട്ടും.