കാഞ്ഞിരപ്പള്ളി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാഞ്ഞിരപ്പള്ളിയിൽ 'മാനവ സൗഹൃദ ശൃംഖല എന്ന പേരിൽ 7ന് മനുഷ്യചങ്ങല സംഘടിപ്പിക്കും. വൈകിട്ട് 4 ന് കെ. കെ. റോഡിൽ കുരിശു കവല മുതൽ ഇരുപത്തിയാറാം മൈൽ ജംഗ്ഷൻ വരെ ദേശീയപാതയുടെ വലതുവശത്തായി മനുഷ്യചങ്ങല സൃഷ്ടിക്കും. ഇതിന് മുന്നോടിയായി 26 മൈൽ, പൂതക്കുഴി, പേട്ട കവല, ബസ് സ്റ്റാന്റ് ജംഗ്ഷൻ, കുരിശുകവല എന്നിവിടങ്ങളിൽ പൊതുയോഗങ്ങൾ ചേരും. 3.45 ന് ട്രയൽ നടക്കും. പേട്ട കവലയിൽ മാനവ സൗഹൃദ സമ്മേളനം ചേരും. പരിപാടിയുടെ വിജയത്തിനായി ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, മതസാമുദായിക നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഷക്കീലാ നസീർ ചെയർപേഴ്‌സണും, എം.എ. റിബിൻ ഷാ, വി. സജിൻ എന്നിവർ കൺവീനർമാരുമായി സംഘാടക സമിതി രൂപീകരിച്ചു.